ഓര്‍മയില്‍ 5 വര്‍ഷം

ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ തീരദു:ഖമായി മണ്‍മറിഞ്ഞ് പോയ നടിയായിരുന്നു കല്‍പ്പന. 2016 ജനുവരി 25 നായിരുന്നു പെട്ടൊന്നൊരു മരണത്തിലൂടെ നടി മലയാള സിനിമയെ ഞെട്ടിപ്പിച്ചത്. ഇന്ന് കല്‍പ്പന മരിച്ചിട്ട് 5 വര്‍ഷം കഴിയുകയാണ്. 1977 ല്‍ സിനിമയിലെത്തി നടി മരണം വരെയും സിനിമയില്‍ അഭിനയിച്ചിരുന്നു. മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന കല്‍പ്പനയുടെ വേര്‍പാട് മലയാളികള്‍ക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ചെറുതല്ലാത്ത നേരം വേണ്ടി വന്നു എന്നത് വസ്തുതയാണ്

Malayalam actress Kalpana passes away in Hyderabad | Entertainment News,The Indian Express

മലയാള സിനിമയിലെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രക്ഷകരെ കല്‍പ്പന ചിരിപ്പിച്ചും കണ്ണുകളെ ഈറനണിയിച്ചും നെഞ്ചില്‍ കയറിക്കൂടിയതാണ്. നടി പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മണ്‍മറഞ്ഞെങ്കിലും പ്രേക്ഷകമനസ്സില്‍ ഇന്നും നിറഞ്ഞ ഓജസ്സോടെയും തേജസ്സോടെയും നിറഞ്ഞാടുകയാണ് കല്‍പ്പന ഇന്നും. അവര്‍ ജീവന്‍ പകര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും മരിക്കാതെ ജീവിക്കുന്നുണ്ട് കല്‍പ്പന എന്ന പ്രതിഭ.

Malayalam Actress Kalpana given state funeral | Entertainment News,The Indian Express

ഹാസ്യരസ പ്രധാനമായ നിരവധി കഥാപാത്രങ്ങള്‍ക്കാണ് കല്‍പ്പന ജീവന്‍ കൊടുത്തത്. 1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പനയുടെ സിനിമയിലേക്കുള്ള കടന്നുവരവ് ബാലതാരമായിട്ടായിരുന്നു. നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളായി ജനിച്ച കല്‍പ്പനയുടെ രണ്ട് സഹോദരിമാരും നടിമാരാണ്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയുമാണ് അവര്‍ ഇരുവരും.

തമിഴകത്തും സാന്നിധ്യമറിയിച്ച കല്‍പ്പന ഭാഗ്യരാജിനൊപ്പം ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തേക്കെത്തിയത്. ‘സതി ലീലാവതി’ ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ നടിയ്ക്കായി. കന്നടയിലും, തെലുങ്കിലും നിരവധി വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഭിനേത്രിയുടെ വിയോഗ്തില്‍ വിതുമ്പിയത് തെന്നിന്ത്യയൊട്ടാകെയാണ്.

Malayalam filmdom loses its "Manorama" | Actress Kalpana| arts| culture and entertainment

മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യാണ് കല്‍പ്പനയുടെ അവസാനമായി അഭിനയിച്ച ചിത്രം. നിരവധി ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നടി ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. മൂന്നുറിലേറെ സിനിമകളിലാണ് കല്‍പ്പന അഭിനയിച്ചിട്ടുള്ളത്.

Dulquer Salmaan - Devastated to hear about Kalpana chechi.... | Facebook

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് കല്‍പ്പന തിളങ്ങിയത്. അഭിനയത്തികവിന്റെ അടയാളമായാണ് ഈ വേഷത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇത് കൂടാതെ മോഹന്‍ലാല്‍ ചിത്രം ‘സ്പിരിറ്റി’ല്‍ പങ്കജം എന്ന വേലക്കാരിയുടെ കഥാപാത്രവും പൃഥ്വിരാജ് ചിത്രം ‘ഇന്ത്യന്‍ റുപ്പി’യിലെ മേരി എന്ന കഥാപാത്രങ്ങളും അടക്കം കൈയ്യടക്കത്തോടെ നടി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പട്ടികയെടുത്താല്‍ അത് നീളും.

Actress Kalpana Passes Away - Filmibeat

കല്‍പന ബാലതാരമായി വേഷമിട്ട ചിത്രങ്ങള്‍ ‘വിടരുന്ന മൊട്ടുകള്‍’, ‘ദ്വിക് വിജയം’ എന്നിവയാണ്. തുടക്കത്തില്‍ കല്‍പ്പനയിലെ നടിയെ അടയാളപ്പെടുത്തിയത് അരവിന്ദന്റെ ‘പോക്കുവെയില്‍’ എന്ന ചിത്രമായിരുന്നു. പിന്നീട് തെന്നിന്ത്യയില്‍ സ്വഭാവനടിയെന്ന നിലയില്‍ അവര്‍ വളര്‍ന്നു. ഭാഷകള്‍ അതിര്‍വരമ്പുകളാക്കാതെ കല്‍പ്പന ചെയ്ത വേഷങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ഹാസ്യനടി എന്ന ലേബലില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തന്മയത്വവും കൈയ്യടക്കവുമുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ നടി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇത്തരത്തിലുള്ള ഗംഭീര കഥാപാത്രങ്ങളില്‍ മിന്നി നില്‍ക്കവേയായിരുന്നു നടിയുടെ മരണം.

കല്‍പ്പനയുടെ ഹാസ്യകഥാപാത്രങ്ങളുടെ പട്ടികയില്‍ അനവധി കഥാപാത്രങ്ങളാണ് ഉള്ളത്. ‘മി.ബ്രഹ്മചാരി’യിലെ അനസൂയ, ‘ഇഷ്ട’ത്തിലെ മറിയാമ്മ തോമസ് എന്ന പോലീസ് വേഷം, ‘ഗാന്ധര്‍വ’ത്തിലെ കോട്ടാരക്കര കോമളം തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങള്‍

Glimpses of Actress Kalpana's Life- The New Indian Express

ഹൈദരാബാദില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു കാരണം. രാവിലെ ഹോട്ടല്‍ മുറിയിലെത്തിയ റൂം ബോയ് കല്‍പ്പനയെ ബോധമില്ലാത്ത അവസ്ഥയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel