കസ്റ്റംസ് കേസില്‍ എം ശിവശങ്കറിന് ജാമ്യം

എം ശിവശങ്കറിന് കൊച്ചിയിലെ കസ്റ്റംസ് കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കേസിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തില്‍ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാന്‍ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ ഹർജിയിൽ ഉണ്ടായിരുന്നത്.

ഏറെ മാസങ്ങളായി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ഒരു പ്രതി നല്‍കിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉള്ളതെന്ന് ശിവശങ്കര്‍ വാദിക്കുന്നു. ഇത് വിശ്വസിക്കാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. താന്‍ ചികിത്സയിലാണെന്ന കാര്യവും ശിവശങ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് എം ശിവശങ്കറിന് സ്വാഭാവിക ജാമ്യം അനുവദിക്കാന്‍ കാരണം.

മറ്റ് കേസുകളില്‍ അറസ്റ്റിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയില്ലെങ്കിലും കസ്റ്റംസ് കോടതിയുടെ വിധി ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് ശക്തിപകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News