കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് പൃഥ്വിരാജ് ചിത്രം പകർത്തി സുപ്രിയ

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയത്തിലൂടെയല്ലെങ്കിലും സുപ്രിയ മേനോനും ആരാധകരേറെയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുമായി സജീവമാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരപത്‌നി എത്താറുണ്ട്. സിനിമയിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ചെല്ലാമാണ് താരപത്‌നി പറയാറുള്ളത്.

വെക്കേഷന്‍ ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍ ഇപ്പോള്‍. പൃഥ്വിക്കും ആലിക്കുമൊപ്പമായി മാലി ദ്വീപിലേക്ക് എത്തിയിരിക്കുകയാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപത്‌നി ഈ സന്തോഷം പങ്കുവെച്ചത്. മൊബൈല്‍ ക്യാമറയില്‍ സൂര്യാസ്തമയം പകര്‍ത്തുന്ന സുപ്രിയയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വെക്കേഷന്‍ ആഘോഷത്തിനിടയില്‍ ആലിക്ക് ഓണ്‍ലൈന്‍ ക്ലാസ് മിസ്സാവുന്നുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അവള്‍ നല്ല ത്രില്ലിലാണ്. താനെവിടെയാണെന്ന് സുഹൃത്തുക്കളേയും ടീച്ചേഴ്‌സിനേയും കാണിക്കുന്നതിന് മാത്രമായാണ് അവള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തതെന്നായിരുന്നു സുപ്രിയ നല്‍കിയ മറുപടി. അല്ലിയെവിടയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകളായ അലംകൃതയ്ക്ക് ആരാധകരേറെയാണ്

മലയാള സിനിമയിലെ ‘പവർ കപ്പിൾ’ ആണ് പൃഥ്വിരാജും സുപ്രിയയും. സിനിമയുടെ തിരക്കും കോവിഡിന്റെ ആശങ്കകളും മാറ്റിവച്ച് ഭാര്യയ്ക്കും മകൾ അലംകൃതയ്ക്കും ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് പൃഥ്വി. അല്ലിയും ഡാഡയും കടലിൽ കുളിക്കുമ്പോൾ കരയിൽ നിന്ന് സൂര്യാസ്തമനത്തിന്റെ ചിത്രം പകർത്തുകയാണ് സുപ്രിയ.

വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതിൽ ഒന്ന് അല്ലിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. സെപ്റ്റംബർ എട്ടിനാണ് അല്ലിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ജന്മദിനത്തിൽ അല്ലിക്ക് ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കിട്ടത്.

“എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു മകളേ!” എന്നായിരുന്നു പൃഥ്വി കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News