
വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പവര്‍സ്റ്റാറില്‍ പ്രശസ്ത സംഗീതസംവിധായകന്‍ രവി ബസ്റൂര്‍ എത്തുന്നു.
കെ.ജി.എഫിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകനായ രവി ബസ്റൂര്‍ കെ.ജി.എഫ് രണ്ടാം ഭാഗത്തിനു ശേഷം സംഗീതം ചെയ്യുന്ന ആദ്യചിത്രമാണ് പവര്‍ സ്റ്റാര്‍.
ബാബു ആന്റണി നായകനായി, ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ചിത്രം ഒമര്‍ ലുലുവിന്റെ ആദ്യ ആക്ഷന്‍ മാസ്സ് ചിത്രമാണിത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അടാര്‍ ലൗ, ധമാക്ക, എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറില്‍, ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം എന്നിവരുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here