മേപ്പാടിയിലെ മു‍ഴുവന്‍ ഹോംസ്റ്റേകള്‍ക്കും സ്റ്റോപ്പ് മെമ്മോ

വയനാട്ടിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകൾക്കും ഹോംസ്റ്റേകൾകൾക്കും സ്റ്റോപ്പ്‌ മെമ്മോ നൽകി. പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റിയിലാണ് തീരുമാനം.

പരിശോധനയ്ക്കുശേഷം ലൈസൻസ് രേഖകൾ നൽകിയാൽ മാത്രമേ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കൂ.
റിസോർട്ടിൽ യുവതിയെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തെ തുടർന്ന് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കുമാണ്‌ സ്റ്റോപ്പ് മെമ്മോ നൽകിയത്‌.

15 ദിവസത്തിനകം സ്ഥാപനത്തിൻറെ പൂർണമായ രേഖകൾ പഞ്ചായത്തിൽ ഹാജരാക്കി ലൈസൻസ് വാങ്ങിയാൽ മാത്രമേ തുടർപ്രവർത്തനത്തിന്‌ അനുമതി നൽകൂവെന്നാണ്‌ പഞ്ചായത്ത്‌ തീരുമാനം .

മുന്നൂറോളം റിസോർട്ടുകളും ഹോം സ്റ്റേകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതിൽ ലൈസൻസ്‌ പ്രകാരം പ്രവർത്തിക്കുന്നത്‌ കുറവാണ്‌. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണം നടന്ന റിസോർട്ടിന്‌ ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News