ഹൈദരാബാദിലെ വീട്ടിൽ സ്റ്റോമിനൊപ്പം സമയം ചെലവിട്ട് വിജയ് ദേവേരകൊണ്ട

അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് വിജയ് സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിൽ വിജയ് പോസ്റ്റ് ചെയ്തൊരു ഫോട്ടോ ആരാധകരുടെ മനം കവരുകയാണ്.അടുത്ത ഏതാനും ദിവസം സ്റ്റോമിനെ താൻ മിസ് ചെയ്യുമെന്നും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്

തന്റെ വളർത്തു നായ സ്റ്റോം ദേവേരകൊണ്ടയ്ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോയുമാണ് വിജയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ തന്റെ വീടിന്റെ ടെറസിൽ സ്റ്റോമിനൊപ്പം സമയം ചെലവിടുകയാണ് വിജയ്. അടുത്ത ഏതാനും ദിവസം സ്റ്റോമിനെ താൻ മിസ് ചെയ്യുമെന്നും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്.

വിജയ്‌യുടെ പുതിയ ചിത്രമായ ലൈഗറിന്റെ ഷൂട്ടിങ് ഉടൻ പുനഃരാരംഭിക്കും. കോവിഡ്-19 നെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയായിരുന്നു. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിക്കുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ വിജയ് ഷെയർ ചെയ്തിരുന്നു.

ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് താരം അനന്യ പാണ്ഡ്യയാണ് ചിത്രത്തിലെ നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News