
ശിവശങ്കറിനെതിരെ ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഇന്ന് ജാമ്യം ലഭിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചി കസ്റ്റംസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
കസ്റ്റംസ് അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചത്.
കള്ളപ്പണം വെളുപ്പിക്കാലുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ മുന്‍ ഐഎഎസ് ഓഫീസര്‍ എം ശിവശങ്കറിനെതിരെ രജിസ്റ്റര്‍ ചെയ്ത പ്രധാനപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചു.
ഉപാധികളോടെയാണ് ഹൈക്കോടതി എം ശിവശങ്കറിന് ജാമ്യം നല്‍കിയത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിക്കുകയാണെങ്കില്‍ എം ശിവശങ്കര്‍ ജയില്‍ മോചിതനാവും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here