
മലയാളത്തിന്റെ പ്രിയങ്കരനായ സംവിധായകന്‍ പി.പദ്മരാജന്റെ ഒരു ഓര്‍മ്മ ദിവസം കൂടി കടന്ന് പോയിരിക്കുകയാണ്. പദ്മരാജന്റെ കഥ പറയുമ്പോള്‍ അതില്‍ നിന്നും ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തെ വാശിയോടെ എഴുതാന്‍ പ്രേരിപ്പിച്ച പ്രതികാര കഥയുണ്ട്….നീണ്ട 58 വര്‍ഷത്തിന് ശേഷം പദ്മരാജന്റെ എഴുത്ത് ജീവിതത്തിലെ ആ വില്ലന്‍ കഥാപാത്രം മണ്‍മറഞ്ഞ് പോയ പ്രിയകഥാകാരനോട് മാപ്പ് ചോദിക്കുകയാണ്.
എന്റെ ആദ്യ സൃഷ്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന ഘാതകന്‍ എന്ന് പദ്മരാജന്‍ വിശേഷിപ്പിച്ച അന്നത്തെ ആ പഴയ വിദ്യാര്‍ത്ഥി നേതാവ് ഇന്ന് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന രാഷ്ടീയ നേതാവാണ് . പദ്മരാജന്റെ ആദ്യ സൃഷ്ടിയായ ലോല എന്ന ചെറുകഥക്ക് പിന്നിലുളള അത്യന്തം നാടകീയമായ ആ പിന്നാമ്പുറ കഥയിലേക്ക്…
1962 ല്‍ പദ്മരാജന്‍ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്താണ് പ്രണയത്താല്‍ മുറിവേറ്റ ലോലയുടെ കഥ എഴുതിയത്. തന്റെ ആദ്യ സൃഷ്ടി കോളേജ് മാഗസിനില്‍ അച്ചടിച്ച് വരണമെന്ന ആഗ്രഹത്തോടെ കൗമാരക്കാരനായ പദ്മരാജന്‍ ഈ കഥയുടെ കൈയ്യെഴുത്ത് പ്രതിയുമായി അന്നത്തെ സ്റ്റാഫ് എഡിറ്ററായ കവി ഓഎന്‍വി കുറുപ്പിനടുത്ത് ചെന്നു. പ്രണയവ്യഥളുടെ നോവും നനവും ഉളള അക്ഷരങ്ങളിലൂടെ ഒരുവട്ടമേ കണ്ണോടിക്കേണ്ടി വന്നുളളു ഓഎന്‍വിക്ക് , കഥ പ്രസിദ്ധീകരിക്കാന്‍ മാഗസിന്‍ എഡിറ്ററായ വിദ്യാര്‍ത്ഥി നേതാവിനോട് ഓഎന്‍വി നേരിട്ട് ആവശ്യപ്പെട്ടു. തന്റെ കഥ അച്ചടിമഷി പുരളുന്നതിന്റെ ആകാംക്ഷയോടെ പദ്മരാജന്‍ കാത്തിരിന്നു. എന്നാല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പദ്മരാജന്റെ ലോല എന്ന കഥമാത്രമില്ല.
വിദ്യാര്‍ത്ഥി നേതാവായ മാഗസിന്‍ എഡിറ്റര്‍ തന്റെ കഥ നിര്‍ദാക്ഷണ്യം വെട്ടിയെറിഞ്ഞതറിഞ്ഞ് പദ്മരാജന്‍ ദുഖിതനായി.പരാതിയുമായി സ്റ്റാഫ് എഡിറ്ററായ ഓഎന്‍വിയെ തന്നെ വീണ്ടും കണ്ടു. കഥയെ അച്ചടി മഷി പുരണ്ടില്ല തന്റെ കൈയ്യെഴുത്ത് പ്രതിയെങ്കിലും തിരികെ തരാന്‍ വിദ്യാര്‍ത്ഥി നേതാവിനോട് നിര്‍ദ്ദേശിക്കണമെന്നായി പദ്മരാജന്‍. തന്റെ വാക്ക് ധിക്കരിച്ച വിദ്യാര്‍ത്ഥി നേതാവായ മാഗസിന്‍ എഡിറ്ററെ കഠിനമായി ശാസിച്ച ഓഎന്‍വി കൈയ്യെഴുത്ത് പ്രതി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മാഗസിന്‍ എഡിറ്ററുടെ മറുപടി കേട്ട് പദ്മരാജനും ഓഎന്‍വിയും ഞെട്ടി… വീഡിയോ കാണാം….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here