നടന്‍ സായ് കുമാറിന്റെ അമ്മ അന്തരിച്ചു, വേദനയില്‍ നടന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സായികുമാര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി നടി മാറി. വില്ലനായി നായകനായും സഹനടനായും സ്വഭാവ നടനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. സായിക്കുമാറിന്റെ അമ്മ വിടവാങ്ങിയെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സായ് കുമാറിന്റെ അമ്മ വിജയലക്ഷ്മി അമ്മ മരിച്ചത്.

അന്തരിച്ച പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായിക്കുമാര്‍. കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും വിജയലക്ഷ്മി അമ്മയുടെയും എട്ടുമക്കളില്‍ ഏക മകന്‍ ആണ് സായി കുമാര്‍.

മലയാള സിനിമയില്‍ ഹാസ്യ താരമായിട്ടാണ് സായ് കുമാര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നായകനായും തിളങ്ങി. വില്ലന്‍ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയമാകുന്നത്. അദ്ദേഹം അഭിനയ ജീവിതത്തിന് ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് തുടക്കം കുറിച്ചത്. പിന്നീട് സിദ്ധിഖ്‌ലാല്‍ സംവിധാനം നിര്‍വ്വഹിച്ച ‘റാംജി റാവ് സ്പീക്കിംഗ്’ (1989) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here