
സോളാര്‍ ലൈംഗിക പീഡനക്കേസില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ ചാണ്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോള്‍ കേരളാ പോലീസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞതും പ്രതികളാണ്.
എല്ലാ കേസുകളും സി.ബി.ഐ.ക്ക് വിടാന്‍ മുറവിളികൂട്ടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ ഭയപ്പാടോടെയാണ് കാണുന്നത്.
സംസ്ഥാനാന്തര ബന്ധമുള്ള കേസായതിനാല്‍ സി.ബി.ഐ അന്വേഷിക്കുന്നതാണ് നല്ലതെന്ന വിലയിരുത്തലും ഇരയുടെ പരാതിയുമാണ് സോളാര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ കാരണം.
എന്നാല്‍ സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം. ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട വിവരം ഇരയാണ് പുറത്തു വിട്ടത്.
പീഡിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ കോടതിക്കും നല്‍കി. സാമ്പത്തിക തട്ടിപ്പ് നടന്നെന്നും ഇര പറഞ്ഞു. ഉദ്യോഗസ്ഥ ഭരണ നേതൃത്വത്തിലുള്ളവരുടെ കുറ്റകരാമായ പങ്ക് അന്വേഷിക്കാന്‍ 2013 ഒക്ടോബര്‍ 28 നാണ് ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്.
നാലുവര്‍ഷത്തെ അന്വേഷണത്തിനു ശേഷം റിപ്പോര്‍ട് സര്‍ക്കാരിന് സമ്ര്പ്പിച്ചു. 2017 ഒക്ടോബര്‍ 11 ന് ചേര്‍ന്ന മന്ത്രി സഭായോഗം റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചു.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായതിന്റെ നിയമോപദേശവും തേടി. മൂന്ന് നിയമോപദേശങ്ങളുടേയും അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിലാണ് കേസില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
കേരളത്തില്‍ ഏന്ത് കേസുണ്ടായാലും സി.ബി.ഐ അന്വേഷണത്തിനായി മുറവിളി കൂട്ടുന്നവരാണ് യു.ഡി.എഫ്. എന്നാല്‍ ഈ കേസില്‍ മാത്രം സി.ബി.ഐ.യെ വരുമ്പോള്‍ വിമര്‍ശിക്കുന്നത് വിരോധാഭാസവുമാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here