വടക്കാഞ്ചേരി ലൈഫ്മിഷന്‍: സിബിഐയ്ക്കും കേന്ദ്രത്തിനുമെതിരെ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ചോദ്യംചെയ്തുള്ള ഹർജിയിൽ സിബിഐക്ക് സുപ്രീംകോടതി നോട്ടീസ്. 4 ആഴ്‌ചയ്ക്കകം മറുപടി നൽകണം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മറുപടി നൽകാൻ അനുവദിച്ച 4 ആഴ്ച്ച അന്വേഷണത്തിന്റെ തുടർ നടപടികൾ മരവിപ്പിച്ചിട്ടുണ്ട്.

പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. അതിനാല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ CBI അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News