ആഷിഖ് അബു ചിത്രം ‘നാരദന്‍റെ’ ഷൂട്ടിംഗ് ആരംഭിച്ചു

ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘നാരദന്റെ’ ഷൂട്ടിംഗ് ആരംഭിച്ചു. റീമകല്ലിങ്കല്‍ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ആദ്യ ക്ലാപ്പ് അടിച്ചത് നടി അന്ന ബെന്‍ ആണ്.

ടോവിനോയ്ക്കും അന്ന ബെന്നിനുമൊപ്പം ഷറഫുദ്ധീനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി ആര്‍ ആണ്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മാഷര്‍ ഹംസ, മേക്കപ്പ് റോണസ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പി. ആര്‍. ഒ ആതിര ദില്‍ജിത്ത് എന്നിവരും നിര്‍വ്വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News