മധ്യവയസ്‌ക്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌ക്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തോപ്രാംകുടി – സ്‌ക്കൂള്‍ സിറ്റിക്ക് സമീപം തനിച്ച് താമസിച്ചിരുന്ന മാത്യു ജോസഫിനെ (55) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലാണ് മാത്യു ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുരിക്കാശ്ശേരി പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here