അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞ് കയറ്റം തടഞ്ഞ് ഇന്ത്യ സേന

അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞ് കയറ്റം തടഞ്ഞ് ഇന്ത്യ സേന. സിക്കിമിന്റെ വടക്കേ അതിര്‍ത്തിയിലെ നാകുലയില്‍ ആണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്. ഇരു ഭാഗത്തും സൈനികര്‍ക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്.

20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം എന്നാണ് വിവരം. ഇരു രാജ്യങ്ങളും ഇന്നലെ 9 ആം വട്ട സൈനിക തല ചര്‍ച്ച നടത്തിയിരുന്നു.

അതിര്‍ത്തി പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് സൈനിക പിന്മാറ്റം പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവര്‍ത്തിച്ചു ഇന്ത്യ. ചുഷുല്‍ സെക്ടറിലെ മോള്‍ഡോയില്‍ നടന്ന ചര്‍ച്ച 15 മണിക്കൂര്‍ നീണ്ടുനിന്നു. ഇന്നലെ രാവിലെ തുടങ്ങിയ ചര്‍ച്ച ഇന്ന് പുലര്‍ച്ചെ 2.30 ആണ് അവസാനിച്ചത്.

അതേസമയം അതിര്‍ത്തി പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് സൈനിക പിന്മാറ്റം പൂര്‍ണ്ണമായും നടപ്പാക്കണമെന്ന്  ഇന്ത്യ ആവര്‍ത്തിച്ചിരുന്നു.. ചൈനയുമായി നടന്ന ഒമ്പതാം റൗണ്ട് റൗണ്ട് സൈനിക തല ചര്‍ച്ചയില്‍ ആണ് രാജ്യം നിലപാട് കടുപ്പിച്ചത്.

ചുസുല്‍ സെക്ടറിലെ മോള്‍ഡോയിലായിരുന്നു ചര്‍ച്ച. നവംബര്‍ 6 നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനു മുന്നേ ചര്‍ച്ച നടന്നത്. 14 ആം കോര്‍പ്‌സ് കമാണ്ടര്‍ ലഫ്റ്റണന്റ് ജനറല്‍ ജഏഗ മേനോന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇന്ത്യന്‍ സംഘം ചര്‍ച്ചയില്‍ പങ്കെടുത്തത്.

മേജര്‍ ജനറല്‍ ലിയു ലിന്‍ ആണ് ചൈനീസ് സംഘത്തെ നയിക്കുന്നത്. പലതരത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സമാധാനം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ചൈന പിന്മാറുന്ന മുറയ്ക്ക് രാജ്യവും പിന്മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

അരുണാചല്‍ അടക്കമുള്ള അതിര്‍ത്തിയില്‍ ചില നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News