കേരളത്തിലെ എൻസിപി നേതാക്കളുമായി ചര്‍ച്ച നടത്താനൊരുങ്ങി ശരത്‌ പവാർ

കേരളത്തിലെ എൻസിപി നേതാക്കളുമായി അഖിലേന്ത്യ അധ്യക്ഷൻ ശരത്‌ പവാർ ചർച്ച നടത്തും.

ഫെബ്രുവരി ഒന്നിന്‌ ദില്ലിയിലായിരിക്കും ചർച്ചയെന്ന്‌ മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു.

മുംബൈയിൽ പവാറുമായുള്ള ചർച്ചകൾക്കു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ ടി പി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻസിപി മത്സരിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കേണ്ടതില്ലെന്ന്‌ പവാർ നിർദേശിച്ചതായും കാപ്പൻ പറഞ്ഞു. സീറ്റുകളെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here