കോവിഡിനൊപ്പം ന്യുമോണിയയും; എം വി ജയരാജന്‍ ചികിത്സയില്‍ തുടരുന്നു

കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

കോവിഡ് ന്യൂമോണിയ ബാധിച്ച ജയരാജന്‍ ചികിത്സയില്‍ കഴിയുന്നത് സി പാപ് വെന്റിലേറ്റര്‍ സഹായത്തോടെയാണ്.

കോവിഡിനൊപ്പം ന്യുമോണിയയും പ്രമേഹവുമാണ് ആരോഗ്യ സ്ഥിതി വഷളാക്കിയത്. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘം ഇന്ന് പരിശോധന നടത്തും.

കഴിഞ്ഞദിവസം രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ രാവിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News