റിപ്പബ്ലിക് ദിന കര്‍ഷക റാലിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനവുമായി യുവാവിന്റെ വ്യത്യസ്ത പ്രചാരണം ; വൈറല്‍ വീഡിയോ കാണാം

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മെട്രോയില്‍ യുവാവിന്‍റെ വ്യത്യസ്ത പ്രചാരണം. വിവിധ മതങ്ങളുടെ ചിഹ്നം ഇന്ത്യന്‍ പതാകയ്ക്ക് സമാനമായ തന്‍റെ വസ്ത്രത്തില്‍ വരച്ചായിരുന്നു ക്യാംപെയിന്‍. മതസൗഹാര്‍ദത്തിന്റെ വസ്ത്രമണിഞ്ഞെത്തിയ യുവാവ് മെട്രോയിലെ യാത്രികരോട് സമരത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തു.

കര്‍ഷക സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഡല്‍ഹിക്കാരോട് സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് യുവാവ് മെട്രോയില്‍ പ്രചാരണം നടത്തിയത്. കര്‍ഷക സമരത്തിന്റെ ഭാഗമായ വ്യക്തി കൂടിയാണ് ഇദ്ദേഹമെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞു.

റിപ്പബ്ലിക് ദിനത്തിന്‍റെ തലേദിവസമാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ പങ്കുചേരാന്‍ ദില്ലി ജനതയെ പ്രേരിപ്പിക്കുന്ന യുവാവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
കര്‍ഷക സംഘങ്ങളുമായി ചര്‍ച്ച നടത്തി ജനുവരി 26 ന് തലസ്ഥാനത്ത് ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി നല്‍കിയതായി ദില്ലി പോലീസ് അറിയിച്ചിരുന്നു.

റിപ്പബ്ലിക് ദിന പരേഡിന്‍റെ സമാപനത്തിനുശേഷം ജനുവരി 26 ന് തിക്രി, സിങ്കു, ഗാസിപൂര്‍ അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തും. മാത്രമല്ല, കര്‍ഷകര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ റൂട്ടുകളില്‍ ട്രാക്ടറുകളുമായി തലസ്ഥാനത്ത് 100 കിലോമീറ്റര്‍ വരെ പ്രവേശിക്കാന്‍ കര്‍ഷകരെ അനുവദിക്കും.

റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞാല്‍ ഉടന്‍ റാലി ആരംഭിക്കുമെന്ന് കര്‍ഷകരോട് പറഞ്ഞിട്ടുണ്ടെന്നും റാലി സമാധാനപരമായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഇന്‍റലിജന്‍സ് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News