പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തി അധ്യാപക ദമ്പതികള്‍; മൃതദേഹം കാണാന്‍ അനുവദിക്കാതെ അമ്മ; ഞെട്ടലോടെ നാട്ടുകാര്‍

പുനര്‍ജനിക്കുമെന്ന ആന്ധവിശ്വാസത്താല്‍ സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍. ആന്ധ്രയിലെ മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിലാണ് നാടിനെനടുക്കിയ സംഭവമുണ്ടായത്.

മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മൂര്‍ച്ഛയേറിയ ആയുധമുപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള മക്കളാണ് കൊല്ലപ്പെട്ടത്. മൂത്ത മകള്‍ അലേഖ്യ ബിരുദാനന്തര ബിരുദധാരിയാണ്. ഇളയ മകള്‍ സായ് ദിവ്യ ബിബിഎയ്ക്ക് പഠിക്കുകയായിരുന്നു.

ചിറ്റൂര്‍ സ്വദേശികളായ പദ്മജയും ഭര്‍ത്താവ് പുരുഷോത്തമും ചേര്‍ന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ വി പുരുഷോത്തം നായിഡു. ഗണിതശാസ്ത്ര അധ്യാപികയാണ് വി പദ്മജ. അച്ഛന്‍ കോളജ് പ്രഫസറും അമ്മ സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ്.

അധ്യാപക ദമ്പതികളുടെ വീട്ടില്‍ വെച്ച് ആഭിചാരക്രിയയുടെ ഭാഗമായി ആയിരുന്നു കൊലപാതകം. ഇന്ന് മുതല്‍ സത്യയുഗമാണെന്നും മക്കള്‍ പുനര്‍ജനിക്കുമെന്നും ദമ്പതികള്‍ പോലീസിനോട് പറയുന്നത്.

മുംബൈയിലെ എ.ആര്‍. റഹ്മാന്‍ മ്യൂസിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ ദിവ്യ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ഇവരുടെ വീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതിനേത്തുടര്‍ന്നാണ് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്.

ആദ്യം പൊലീസിനെ വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ ദമ്പതികള്‍ വിസ്സമ്മതിക്കുകയായിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണ് ഇവരുടെ മൃതശരീരം വീടിന് വെളിയിലെത്തിക്കാന്‍ പൊലീസിന് സാധിച്ചത്.

വീടിനുള്ളില്‍ കയറിയ പൊലീസ് കണ്ടത് പെണ്‍കുട്ടികളില്‍ ഒരാള്‍ പൂജാമുറില്‍ ചലനമറ്റ് കിടക്കുന്നതും മറ്റൊരാള്‍ അടുത്ത മുറിയില്‍ ചുവന്ന തുണി പുതച്ച് പൂജാ സാധനങ്ങള്‍ക്കു നടുവില്‍ കിടക്കുന്നതുമാണ്.

കലിയുഗം ഇന്ന് രാത്രി അവസാനിക്കുമെന്നും നാളെ തുടങ്ങുന്ന സത്യയുഗത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും ഒരു ആത്മീയ സന്ദേശം ലഭിച്ചെന്നും അതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.

കൊലപാതകത്തില്‍ പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസ് എടുത്ത് പ്രദേശത്തെ മന്ത്രവാദിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News