തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്; സ്വാഗതം ചെയ്ത് വിജയ് യേശുദാസ്

മോഹന്‍ലാല്‍ എന്ന മലയാള സിനിമയിലെ ‘ലാലേട്ടാ എന്ന ഗാനം പാടിയാണ് പ്രാര്‍ഥന പിന്നണി ഗാന രംഗത്തേയ്ക്ക് എത്തുന്നത്്.ഹിന്ദിയിലും പ്രാര്‍ഥന പാടിയിട്ടുണ്ട്. ഇപ്പോഴിത തമിഴിലേയ്ക്കും അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്.
നടി എന്നതിനപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലും ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്‌റ്റൈലിലുമെല്ലാം പൂര്‍ണിമ തന്റേതായൊരു സ്റ്റെല്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂര്‍ണിമയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഇക്കുറി മകള്‍ പ്രാര്‍ഥനയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.
തമിഴ് നടന്‍ വിശാലിന്റെ പ്രൊഡക്ഷന്‍ സംരംഭമായ വിശാല്‍ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകന്‍ യുവശങ്കര്‍ രാജയേയും മകള്‍ പ്രാര്‍ഥനയേയുമാണ് പൂര്‍ണിമ ടാഗ് ചെയ്തിരിക്കുന്നത്

അമ്മയോ മകളോ എന്ന് ആരാധകര്‍, അമ്മ ഹോട്ടാണ് പക്ഷെ ജീന്‍സ് എന്റേതെന്ന് പ്രാര്‍ഥന

സ്‌റ്റൈലന്‍ ലുക്കിലാണ് അമ്മയും മകളും. ചിത്രത്തില്‍ തമിഴ് നടന്‍ വിശാലിന്റെ പ്രൊഡക്ഷന്‍ സംരംഭമായ വിശാല്‍ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകന്‍ യുവശങ്കര്‍ രാജയേയും മകള്‍ പ്രാര്‍ഥനയേയുമാണ് പൂര്‍ണിമ ടാഗ് ചെയ്തിരിക്കുന്നത്. വിഎഫ്എഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ യുവശങ്കര്‍ രാജയുടെ സംഗീതത്തില്‍ പ്രാര്‍ഥന പാടുന്നുണ്ടോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ചിത്രത്തിന് താഴെ തമിഴ് സിനിമാ മേഖലയിലേക്ക് സ്വാഗതമെന്ന് വിജയ് യേശുദാസിന്റെ കമന്റുമുണ്ട്.

ജീവിതത്തില്‍ എല്ലാ റോളിലും അടിപൊളിയാണ് പൂര്‍ണിമ. മക്കളോട് അമ്മ എന്നതിലുപരി സുഹൃത്ത് എന്ന നിലയിലാണ് പൂര്‍ണിമയുടെ സമീപനം. അടുത്തിടെ ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സുമണിഞ്ഞ ഒരു ഫോട്ടോ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്ന. ചിത്രം കണ്ടവരെല്ലാം പൂര്‍ണിമയെ കണ്ട് ആദ്യ നോട്ടത്തില്‍ പ്രാര്‍ഥനയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു.

ഇത് പ്രാര്‍ഥനയല്ലേ, ആദ്യ നോട്ടത്തില്‍ പ്രാര്‍ഥനയാണെന്ന് കരുതി എന്നൊക്കെയായായിരുന്നു കമന്റുകള്‍. എന്നാല്‍ പൂര്‍ണിമ ധരിച്ച ജീന്‍സ് മകളുടേതാണ്. ഇക്കാര്യം പ്രാര്‍ഥന തന്നെയായിരുന്നു കമന്റ് ചെയ്തത്.

‘എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീന്‍സ് ആണ്’ എന്ന കമന്റാണ് പ്രാര്‍ഥന ഫോട്ടോയ്ക്ക് നല്‍കിയത്. ആ ജീന്‍സ് ഇനി മുതല്‍ തന്റേതാണെന്നായിരുന്നു മകളുടെ കമന്റിന് പൂര്‍ണിമ നല്‍കിയ മറുപടി.

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും അടുത്തിടെ പൂര്‍ണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂര്‍ണിമയ്ക്ക് പുരസ്‌കാരം നല്‍കിയത്. പൂര്‍ണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.

അമ്മ പൂര്‍ണിമയെ പോലെ തന്നെ ഫാഷനിലും പ്രാര്‍ഥനയ്ക്ക് അപാര സെന്‍സാണ്. കിടിലന്‍ വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പ്രാര്‍ഥന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രാര്‍ത്ഥന താരമാണ്. പ്രാര്‍ത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാര്‍ത്ഥനയുടെ പാട്ടും ഗിത്താര്‍ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്. പാട്ട് മാത്രമല്ല, ഡാന്‍സും പ്രാര്‍ഥനയ്ക്ക് പൂ പറിയ്ക്കുന്ന പോലെയേ ഉള്ളൂ.

ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് പ്രാര്‍ത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകന്‍. മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന പാടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News