മന്ത്രി എ സി മൊയ്തീനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അനില്‍ അക്കര എംഎല്‍എ കോടതിയിൽ ഹാജരാകണം

വടക്കാഞ്ചേരിയിൽ ലൈഫ്‌ മിഷന് വേണ്ടി യു.എ.ഇ റെഡ്ക്രസന്റ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന ഫ്‌ളാറ്റിൻെറ നിർമ്മാണവുമായി ബന്ധപ്പെട്ട മന്ത്രി എ സി മൊയ്‌തീന്‌ എതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയ അനിൽ അക്കര എംഎൽഎയോട്‌ മാർച്ച്‌ 23ന്‌ കോടതിയിൽ കോടതിയില്‍ ഹാജരാകാന്‍ തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

അനിൽ അക്കരക്ക്‌ പുറമെ അപകീർത്തി പരമായ പരാമർശം പ്രക്ഷേപണം ചെയ്‌ത ചാനൽ പ്രവർത്തകരും 23ന്‌ കോടതിയിൽ ഹാജരാവണം.

അനിൽ അക്കര മാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണങ്ങൾ തനിയ്ക്ക് അപകീര്‍ത്തിയും, മാനഹാനിയും
വരുത്തിയെന്ന്‌ കാണിച്ച്‌ എ സി മൊയ്‌തീൻ നൽകിയ പരാതിയിലാണ് പ്രതികള്‍ക്കെതിരെ കേസ്സെടുത്തത്‌.

മന്ത്രിയ്ക്കുവേണ്ടി അഡ്വക്കേറ്റ് കെ.ബി.മോഹന്‍ദാസ് കോടതിയിൽ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News