
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലൗ ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ പുറത്തിറങ്ങി. അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നി ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’.
ചിത്രത്തിന്റെ റിലീസ് തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു. ജനുവരി 29 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഷൈന്‍ ടോം ചാക്കോയ്ക്കും രജിഷ വിജയനുമൊപ്പം വീണ നന്ദകുമാര്‍, സുധി കോപ എന്നി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. സംഗീതം നേഹ നായറും എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയും നിര്‍വ്വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here