അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്

ചരിത്രത്തിലാദ്യമായെത്തുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്. മാര്‍ച്ച് 1 മുതല്‍ 5 വരെയാണ് പാലക്കാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയാവുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സ്ഥിരം വേദിയായ തിരുവനന്തപുരത്ത് നിന്ന് മാറി നാല് വേദികളിലായി ചലച്ചിത്രോത്സവം നടത്താന്‍ തീരുമാനിച്ചത്.

ഫെബ്രവരി 10 മുതല്‍ മാര്‍ച്ച് അഞ്ചുവരെ, തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിങ്ങളിലായാണ് 25മത് അന്താരാഷ്ട്ര ചലചിത്രോത്സവം നടക്കുന്നത്.

അടുത്ത ആഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. നാലിടങ്ങളിലും 1500 പേര്‍ക്ക് വീതം പാസ്സ് അനുവദിക്കും. തിരുവനന്തപുരത്ത് തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനവും പുരസ്‌കാര വിതരണവും പാലക്കാട് നടക്കും.

പാലക്കാട് നഗരത്തിലെ അഞ്ച് തിയേറ്ററുകലിലാണ് പ്രദര്‍ശനം. അന്താരാഷ്ട്ര ചലച്ചിത്രോത്സവം വന്‍വിജയമാക്കുന്നതിനായി മന്ത്രിമാരും ജനപ്രതിനിധികളുമുള്‍പ്പെടെയുള്ളവരുള്‍പ്പെട്ട 251 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News