‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട’ ; നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തനിലയില്‍

പ്രശസ്ത നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട…’ എന്ന് 2020 ജൂലൈ 22 ന് ജയശ്രീ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് വന്‍ വാര്‍ത്തയായിരുന്നു. കുറിപ്പ് പങ്കുവെച്ച് അല്പസമയത്തിനകം ആ പോസ്റ്റ് പിന്‍വലിച്ച് ”ഞാന്‍ ഓക്കെയാണ്, സുരക്ഷിതയാണ് ലവ് യു ഓള്‍.’ എന്ന് എഴുതിയ മറ്റൊരു കുറിപ്പ് പിന്നീട് ഇടുകയും ചെയ്തു. നടി പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണെന്നാണ് പലരും അന്ന് പറഞ്ഞത്. എന്നാല്‍ നടിയുടെ അപ്രതീക്ഷിതമായ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് കന്നട സിനിമ ലോകം.

ബിഗ് ബോസ് കന്നഡ സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയായിരുന്നു ജയശ്രീ രാമയ്യ. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. 2017 ല്‍ പുറത്തിറങ്ങിയ ഉപ്പു ഹുലി ഖര എന്ന ചിത്രത്തിലൂടെയാണ് ജയശ്രീ അഭിനയരംഗത്തെത്തിയത്. ഇമ്രാന്‍ സര്‍ദാരിയയാണ് ചിത്രം സംവിധാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News