പത്തനംതിട്ടയിലെ മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും പുലിയുടെ സാന്നിധ്യം പതിവാകുന്നു

പത്തനംതിട്ടയിലെ മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും പുലിയുടെ സാന്നിധ്യം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തിലധികം വളര്‍ത്തു മൃഗങ്ങളെ ആണ് പുലികൊന്നൊടുക്കിയത്. വനംവകുപ്പ് സ്ഥിരമായി പ്രത്യേക കൂടുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മലയോര മേഖലയിലെ ജനവസാസ കേന്ദ്രങ്ങളില്‍ ഒരിടക്കാലത്തിനുശേഷം പുലിയുടെ സാന്നിധ്യം വീണ്ടും കണ്ടു തുടങ്ങി. പകല്‍ സമയങ്ങളില്‍ പോലും ഇവിടെയുള്ള ജനങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ഏതാനും ദിവസം മുന്‍പ് ഗുരുനാഥന്‍ മണ്ണിലിറങ്ങിയ പുലി കാളക്കുട്ടിയെ ആക്രമിച്ചു.ആളുകള്‍ പുലിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവങ്ങളും അടുത്തിടെ നടന്നു. വാലുപാറ, കുളങ്ങരവല്ലി,മണ്‍പിലാവ്,കട്ടച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് തുടര്‍ച്ചയായി പുലിയുടെ സാന്നിധ്യം കൂടുതലാണ് കണ്ടെത്തിയത്

വനാതിര്‍ത്തിയോടെ ചേര്‍ന്നുള്ള സ്ഥലങ്ങളായതിനാല്‍ പുലിയുടെ ഭീഷണി വനംവകുപ്പിനും പെട്ടെന്ന് തടയാന്‍ സാധിക്കുന്നില്ല. പട്രോളിങ് സംവിധാനം ഈ മേഖലയില്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പുലിക്കൂടുകള്‍ സ്ഥലത്ത് സ്ഥാപിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News