ബാബരി മസ്ജിദ് പൊ‍ളിച്ചുമാറ്റിയത് ‘ചരിത്രപരമായ തെറ്റ് തിരുത്തല്‍’ എന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

അയോധ്യയിലെ ബാബരി മസ്ജിദ് പൊ‍ളിച്ചു നീക്കിയത് ചരിത്രപരമായ തെറ്റ് തിരുത്തലായിരുന്നെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.

രാമ ജനം ഭൂമി മന്ദിര്‍ നിധി സമര്‍പ്പണ അഭിയാനിലേക്ക് സംഭാവന ചെയ്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ച്‌ പരാമര്‍ശിക്കവെ ചരിത്രപരമായ തെറ്റ് തിരുത്തി എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

” വിദേശ അധിനിവേശകര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവര്‍ എന്തുകൊണ്ടാണ് തകര്‍ക്കാന്‍ രാമക്ഷേത്രം തെരഞ്ഞെടുത്തത്? കാരണം അവര്‍ക്കറിയാമായിരുന്നു ഇന്ത്യയുടെ ആത്മാവ് നിലനില്‍ക്കുന്നത് അവിടെയാണെന്ന്
അവര്‍ അവിടെ പള്ളിയല്ലാത്ത ഒരു വിവാദ മന്ദിരം നിര്‍മിച്ചു. പ്രാര്‍ത്ഥനകള്‍ നടക്കാത്ത ഇടം പള്ളിയല്ല. 1992 ഡിസംബര്‍ ആറിന് ഒരു ചരിത്രപരമായ തെറ്റ് അവസാനിച്ചു” – ജാവദേക്കര്‍ പറഞ്ഞു.

‘ചരിത്രപരമായ തെറ്റ് തിരുത്തിയപ്പോള്‍’ താനും അവിടെ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

“1992 ഡിസംബര്‍ ആറിന് ചരിത്ര നിര്‍മ്മാണത്തില്‍ ഞാനും ഭാഗമായിരുന്നു. ഭാരതീയ ജനത യുവ മോര്‍ച്ചയുടെ ഭാഗമായിരുന്നു അന്ന് ഞാന്‍. കര്‍സേവകനായിട്ടാണ് ഞാന്‍ അയോധ്യയില്‍ എത്തിയത്. ലക്ഷക്കണക്കിന് കര്‍സേവകരുണ്ടായിരുന്നു അവിടെ. തലേരാത്രി ഞങ്ങള്‍ അവിടെയാണ് ഉറങ്ങിയത്. അപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു താഴികക്കുടങ്ങള്‍ കാണാമായിരുന്നു. പിറ്റേ ദിവസം ചരിത്രപരമായ തെറ്റ് തിരുത്തപ്പെടുന്നത് രാജ്യം കണ്ടു ” – മന്ത്രി പറഞ്ഞു.

എല്ലാ രാജ്യങ്ങളും വൈദേശിക അധിനിവേശകരുടെ തെളിവുകള്‍ നശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. “ഇവുടത്തെ സ്ഥലങ്ങളുടെ പേരും നമ്മള്‍ മാറ്റി. അത് രാജ്യത്തിന്‍റെ സ്വാഭിമാനത്തിന്റെ കൂടി ഭാഗമാണ് ” ജാവദേക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News