കണ്ണൂര്‍ സ്വദേശിനിയില്‍ നിന്നും 9 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത യുപി സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍ സ്വദേശിനിയില്‍ നിന്നും 9 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത യുപി സ്വദേശി അറസ്റ്റില്‍. സംഭവത്തില്‍ യുപി മിര്‍സാപൂര്‍ സ്വദേശിയായ പ്രവീണ്‍കുമാര്‍ സിംഹി (30) കണ്ണൂര്‍ ടൗണ്‍ പോലിസിന്റ്‌റെ പിടിയിലാവുകയായിരുന്നു.

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് പണം തട്ടിയതെന്നും ഇനിയും സംഘത്തിലെ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും പോലിസ് അറിയിച്ചു.

എസ് ബി ഐ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ പരാതിക്കാരിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് യൂസര്‍ ഐ ഡി , പാസ്സ് വേഡ് എന്നിവ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്.

കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ സജീവന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സന്തോഷ്, സജിത്ത് എന്നിവരാണ് ഉത്തര്‍പ്രദേശിലെ അറോറ പോലിസിന്റെ സഹായത്തോടെ പിടികൂടിയത്.

യുപി പോലീസിന്റെ സഹായത്തോടെയായിരുന്നു പ്രതി ഒളിച്ചു താമസിക്കുന്ന സ്ഥലം വളഞ്ഞാണ് പ്രതിയെ പിടിച്ചത്. ഒരു പൊതുമേഖലാ ബാങ്കിലെ ഹെഡ് ഓഫിസിലെ മാനേജരാണെന്ന് പറഞ്ഞാണ് ഇയാള്‍ ഇടപാടുകാരെ ഫോണ്‍ വഴി വിളിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here