
പക്ഷികള്‍ക്ക് കൈവെള്ളയില്‍ തീറ്റ നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാദത്തില്‍. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാനെതിരെ കേസെടുക്കുമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചിരിക്കുന്നത്.
വാരണാസിയില്‍ വച്ച് നടത്തിയ ബോട്ട് യാത്രക്കിടെയാണ് ധവാന് പക്ഷികള്‍ക്ക് തീറ്റ നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ധവാനെ കൂടാതെ ടൂറിസ്റ്റ് ബോട്ടിന്റെ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെയും കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here