നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇബ്രാഹിംകുഞ്ഞ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. താന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് ബാധ്യതയാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസ് രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാരും പൊലീസ് സ്റ്റേഷന്‍ ഓഫീസറും വിചാരിച്ചാല്‍ ആരെയും അറസ്റ്റ് ചെയ്യാമെന്നും ഇബ്രാഹിംകുഞ്ഞ് വാര്‍ത്താചാനലുകളോട് പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രഖ്യാപനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുകയാണ്.

പാലാരിവട്ടം അഴിമതിക്കേസ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെ, കേസിലെ പ്രതി തന്നെ മത്സരരംഗത്തേക്ക് വന്നാല്‍ പാര്‍ട്ടി വോട്ടുകളില്‍ പോലും വിളളലുണ്ടാകുമെന്ന അഭിപ്രായം ശക്തമാണ്.

കടുത്ത ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ വി കെ ഇബ്രാഹിം കുഞ്ഞ് സിറ്റിംഗ് സീറ്റില്‍ വീണ്ടും നോട്ടമിട്ടത് യുഡിഎഫ് നേതൃത്വത്തില്‍ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here