
പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് പദ്മഭൂഷണ്‍ ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പദ്മശ്രീ ലഭിച്ചു. എസ്പി ബാലസൂബ്രഹ്മണ്യത്തിന് പദ്മ വിഭൂഷണും ലഭിച്ചു. എല്ലാ ഗുരുക്കന്മാര്‍ക്കും നന്ദിയെന്ന് കെ.എസ് ചിത്ര കൈരളി ന്യൂസിനോട് പ്രതികരിച്ചു.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് പദ്മ വിഭൂഷണ്‍ ലഭിച്ചതും ഏറെ ശ്രദ്ധേയമായി. കെ.കെ രാമചന്ദ്ര പുലവര്‍, മാധവന്‍ നമ്പ്യാര്‍, ബാലന്‍ പുത്തേരി, ഡോക്ടര്‍ ധനഞ്ജയ് ദിവാകര്‍ എന്നിവരാണ് പദ്മശ്രീ നേടിയ മറ്റ് മലയാളികള്‍. ഏഴ്പേര്‍ക്ക് പദ്മവിഭൂഷണും 10 പേര്‍ക്ക് പദ്മഭൂഷണും 102 പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here