തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. തെരെഞ്ഞടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വരുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

സീറ്റുകളെ സംബന്ധിച്ച് പാര്‍ട്ടി കമ്മിറ്റി ആലോചിച്ചിട്ടുണ്ട്. തന്റെ സഹോദരി അമ്പിളി ജേക്കബ് മത്സരിക്കുന്ന കാര്യം ഇത് വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് ചര്‍ച്ചയ്ക്കായി വിളിക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും. അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News