‘പറയാന്‍ വാക്കുകളില്ല, എന്റെ എല്ലാ ഗുരുക്കന്മാരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു,’ പുരസ്‌കാരനിറവില്‍ കെഎസ് ചിത്രയുടെ ആദ്യപ്രതികരണം കൈരളി ന്യൂസിനോട്

‘ഒരുപാട് സന്തോഷമുണ്ട്. എല്ലാം ഈശ്വരന്റെ അനുഗ്രഹം. ഞാന്‍ എന്റെ എല്ലാ ഗുരുക്കന്മാരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.’ പുരസ്‌കാരനിറവില്‍ കെഎസ് ചിത്രയുടെ ആദ്യ പ്രതികരണം കൈരളി ന്യൂസിനോടായിരുന്നു. എന്നെ പ്രോത്സാഹിപ്പിച്ച എന്നെ പഠിപ്പിച്ച എല്ലാ സംഗീത സംവിധായകര്‍ക്കും എല്ലാ സംവിധായകര്‍ക്കും പ്രൊഡ്യൂസര്‍മാര്‍ക്കും ഗാനഗചയിതാക്കള്‍ക്കും എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും ചിത്ര പറഞ്ഞു.

‘ഒരുപാട് സന്തോഷമുണ്ട്. എല്ലാം ഈശ്വരന്റെ അനുഗ്രഹം. ഞാന്‍ എന്റെ എല്ലാ ഗുരുക്കന്മാരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും നന്ദി പറയുന്നു. പറയാന്‍ വാക്കുകളില്ല. എന്നെ പ്രോത്സാഹിപ്പിച്ച എന്നെ പഠിപ്പിച്ച എല്ലാ സംഗീത സംവിധായകര്‍ക്കും എല്ലാ സംവിധായകര്‍ക്കും പ്രൊഡ്യൂസര്‍മാര്‍ക്കും ഗാനഗചയിതാക്കള്‍ക്കും എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ട.് ഇവരുടെയെല്ലാം പ്രോത്സാഹനത്തോടെ വളര്‍ന്നു വന്ന വ്യക്തിയാണ് ഞാന്‍. ഈ പുരസ്‌കാരം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എസ്പിബി സാറിന് പുരസ്‌കാരം ലഭിക്കുമെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ നമ്മോടൊപ്പം അദ്ദേഹം ഇല്ലല്ലോ എന്ന വിഷമം ആണ് എനിക്കുള്ളത്.’ ചിത്ര പറഞ്ഞു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പദ്മശ്രീയും എസ്പി ബാലസൂബ്രഹ്മണ്യത്തിന് പദ്മ വിഭൂഷണും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News