
റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം.
മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹയായി.
കേരളത്തില്‍ നിന്നുള്ള ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍( കായികം), ബാലന്‍ പുതേരി ( സാഹിത്യം), തോല്‍പാവക്കൂത്ത് കലാകാരന്‍ കെ കെ രാമചന്ദ്ര പുലവര്‍ (കല), ഡോ ധനഞ്ജയ് ദിവാകര്‍ ( മെഡിസിന്‍) എന്നിവരാണ് പത്മശ്രീ അവാര്‍ഡിന് അര്‍ഹരായത്.
കായിക താരമായിരുന്ന പി ടി ഉഷയുടെ പരിശീലകനായിരുന്നു ഒ എം നമ്പ്യാര്‍. വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സേവനം നടത്തി വരികയാണ് നാഗ്പൂര്‍ സ്വദേശിയായ ഡോ. ധനഞ്ജയ് ദിവാകര്‍.
അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ് പി ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി ബി ലാൽ, ബി എം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കെ എസ് ചിത്ര, മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വൻ, മുൻ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവർക്കാണ് പത്മഭൂഷണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here