അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും; കോണ്‍ഗ്രസിനുളളില്‍ ഗ്രൂപ്പ് പോര് കനക്കുന്നു

അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും കോണ്‍ഗ്രസിനുളളില്‍ കനത്ത ഗ്രൂപ്പ് പോര്. കാട്ടക്കട കാര്‍ഷിക വികസന ബാങ്കിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒൗദ്യോഗിക പാനലിനെതിരെ റിബലായി മല്‍സരിച്ച് കെപിസിസി നിര്‍വ്വാഹക സമിതി അംഗം അടക്കമുളളവര്‍ .മണ്ഡലത്തിലെ പ്രമുഖ നേതാവായ മലയന്‍കീ‍ഴ് വേണുഗോപാലാണ് റിബലായി മല്‍സരിച്ച് പരാജപ്പെട്ടത്.ഇതോടെ കാട്ടക്കടയില്‍ ഗ്രൂപ്പ്പോര് ശക്തമായി

കാട്ടക്കട കാര്‍ഷിക വികസന ബാങ്കിന്‍റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആണ് കാട്ടകടയിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധം ശക്തമായിരിക്കുന്നത്. ബാങ്കിന്‍റെ ഭരണസമിതിയിലേക്കുള‍ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഐഗ്രൂപ്പ് നേതാവും കെപിസിസിയുടെ നിര്‍വ്വാഹക സമിതി അംഗവുമായ മലയന്‍കീ‍ഴ് വേണുഗോപാല്‍ റിബലായി മല്‍സരിച്ചതാണ് ഇപ്പോള്‍ മണ്ഡലത്തില്‍ ചര്‍ച്ചയാവുന്നത്.

നിലവില്‍ ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു മലയന്‍കീ‍ഴ് വേണുഗോപാലിനെ ഒ‍ഴിവാക്കിയാണ് ഒൗദ്യോഗിക പട്ടിക തയ്യാറിക്കിയത്. എന്നാല്‍ തിരഞ്ഞടുപ്പില്‍ മല്‍സരിച്ച വേണുഗോപാലിന് ആകെ പത്ത് വോട്ട് മാത്രമേ ലഭിച്ചുളളു. എ ഗ്രൂപ്പില്‍പ്പെട്ട പ്രമുഖ നേതാവ് ബിഎന്‍ ശ്യാംകുമാര്‍ നേതൃത്വം നല്‍കുന്ന പാനലാണ് വിജയിച്ചത്.

ഐ ഗ്രൂപ്പുകാരായി മല്‍സരിച്ച മുന്‍ മണ്ഡലം പ്രസിഡന്‍റ് ശരത്ത് ചന്ദ്രന്‍ നായര്‍ ,ഇരണിയില്‍ ശശി, സുകുമാരന്‍, ഒാമനയമ്മ എന്നീവര്‍ പരാജയപ്പെട്ടു. ഭരണസമിതിയിലേക്ക് എ ഗ്രൂപ്പില്‍പ്പെട്ട 9 വിജയിക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പ് യുദ്ധം കനത്തിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ റിമ്പലായി മല്‍സരിച്ച് ജയിച്ച വി ഗോപന്‍ ജയിച്ചതും കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്.

എ ഗ്രൂപ്പ് നേതാക്കളായ സനീസ്, എബ്രഹാം എന്നീവരാണ് വിജയിച്ച പ്രമുഖ എ ഗ്രൂപ്പുകാര്‍ . കാട്ടക്കടയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയുളളവരുടെ പട്ടികയില്‍ ഉളള മലയന്‍കീ‍ഴ് വേണുഗോപാല്‍ റിബലായി ബാങ്ക് ഭരണസമിതിയിലേക്ക് മല്‍സിച്ചത് ഇപ്പോള്‍ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നിട്ടുണ്ട്. വേണുഗോപാലിനെതിരെ കെപിസിസിക്ക് പരാതി നല്‍കുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News