വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സേവനം നടത്തുന്ന നാഗ്പൂര്‍ സ്വദേശി ഡോ. ധനഞ്ജയ് ദിവാകര്‍ സാംഗ്ദേക്കും പത്മശ്രീ.
ആദിവാസി വിഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന അരിവാള്‍ രോഗത്തെക്കുറിച്ച് ഡോ. ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോ നടത്തിയ കണ്ടെത്തലുകള്‍ ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു.
ചുവപ്പ് രക്താണുക്കള്‍ അരിവാള്‍ പോലെ വളഞ്ഞ് പ്രവര്‍ത്തനം നിലച്ച് പെട്ടന്ന് രോഗികളുടെ ആയുസ് തീരുന്നതാണ് അരിവാള്‍ രോഗമെന്ന് കണ്ടെത്തി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിനെ അറിയിച്ചത് ഡോ. ധനജ്ഞയ് ആയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എഐഎംഎസ് വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി നാലുവര്‍ഷത്തെ പ്രോജക്ട് അനുവദിച്ചിരുന്നു. 1980 കളിലാണ് ഡോക്ടര്‍ വയനാട്ടിലെത്തിയത്.
ജനറല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടര്‍ കുടുംബസമേതം വര്‍ഷങ്ങളായി വയനാട്ടിലാണ് താമസം. ഭാര്യ സുജാത. നാഗ്പൂരില്‍ എന്‍ജിനീയറായ അതിഥി, ഡോ ഗായത്രി എന്നിവരാണ് മക്കള്‍. പുരസ്‌ക്കാര വിവരമറിഞ്ഞ് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള വസതിയിലെത്തി ഡോക്ടറെ അനുമോദനമറിയിച്ചു.
Get real time update about this post categories directly on your device, subscribe now.