ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയ നവവധുവന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍

തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവിനെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വീടിനടുത്തെ കോഴിഫാമിലാണ് കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15 നാണ് ആതിരയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കല്യാണം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളിലാണ് ആതിര ആത്മഹത്യ ചെയ്തത്. ആത്മഹത്യയാണെന്ന് തന്നെയായിരുന്നു പ്രഥമിക അന്വേഷണത്തില്‍ നിഗമനം സമീപത്ത് കണ്ടെത്തിയ കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തില്‍ മുറിവുണ്ടാക്കിയതെന്നുമാണ് നിഗമനം.

എന്നാല്‍ കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ ബന്ധിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആതിരയുടെ വീട്ടുകാര്‍ക്കും ഭര്‍ത്താവിനും മരണത്തില്‍ സംശയമുണ്ടായിരുന്നു.

ആത്മഹത്യയാണെങ്കില്‍ വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളില്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താവുമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴാണ് ആതിരയുടെ ഭര്‍തൃമാതാവും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News