ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡില്‍ പെട്രോളിന് 35 പൈസയും ഡിസലിന് 37 പൈസയും ഇന്ന് വര്‍ധിപ്പിച്ചു

പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും രാജ്യത്ത് സര്‍വകാല റെക്കോര്‍ഡിലെത്തി.

ഇന്നത്തെ വര്‍ധനവോടെ പെട്രോളിന് കൊച്ചിയില്‍ 86 രൂപ 32 പൈസയായി. 2018 ഒക്ടോബറില്‍ കൊച്ചിയില്‍ ഉണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന റേക്കോര്‍ഡാണ് മറികടന്നത്.

തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയാണ്. തിരുവനന്തപുരത്തെ ഗ്രാമങ്ങളിൽ ലിറ്ററിന് 89 രൂപ 50 പൈസയാകും.

ഡീസലിന് ഇന്ന് കൂടിയത് 37 പൈസയാണ്. കൊച്ചിയിൽ ഇതോടെ ഡീസൽ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ നട്ടെല്ലൊടിയുന്നത് സാധാരണക്കാരന്‍റേതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here