‘കുടുംബത്തിനാകെ സന്തോഷ നിമിഷം’ കൈതപ്രത്തിന്‍റെ പത്മശ്രീ പുരസ്കാരത്തില്‍ പ്രതികരണവുമായി കുടുംബം

പൂര്‍ത്തിയാക്കാതെ പോയ ഗാനാര്‍ച്ചനകള്‍ക്ക് വേണ്ടിയാണ് കൈതപ്രം സംഗീതത്തിന്‍റെ കൈപിടിച്ച് ജീവിതത്തിലേക്ക് വീണ്ടും നടന്നുകയറിയതെന്ന് ഓര്‍മിപ്പിക്കും വിധം സമ്പന്നമായ കലാ ജീവിതമാണ് കൈതപ്രത്തിന്‍റേത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമ്മാനിതനാകുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് മലയാള സംഗീതലോകമാകെയാണ് അത്രത്തോളം കലയും സംഗീതവുമായി ഇ‍ഴചേര്‍ന്നതാണ് കൈതപ്രത്തിന്‍റെ ജീവിതം.

കൈതപ്രത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചതില്‍ മലയാള സംഗീത ലോകത്തെ പോലെ തന്നെ വീട്ടിലും ആഘോഷമാണ്.

എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് ‘തിരുവരങ്ങ്’ എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടാണ് കലാ രംഗത്തേക്ക് കടന്നുവരുന്നത്. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി.

1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ്‌ കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിലും കൈതപ്രം അഭിനയിച്ചിട്ടുണ്ട്.

1993-ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനുമായി.

1997-ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി.

ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News