രാജ്യത്ത് എ‍ഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം

രാജ്യത്തിന്‍റെ എ‍ഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിന പരേഡിന് ദില്ലിയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു.

രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ദേശീയ പതാക ഉയർത്തി. രാജ്പഥിൽ പരേഡ് തുടങ്ങിക്കഴിഞ്ഞു. മുഖ്യാതിഥിയില്ലാതെയാണ് ചടങ്ങുകൾ ഇത്തവണ സംഘടിപ്പിക്കപ്പെട്ടത്.

റിപ്പബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി. ലെഫ്നന്‍റ് കേണൽ അബു മുഹമ്മദ് ഷഹനൂർ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News