കര്‍ഷക റാലിക്ക് നേരെ സിംഘു അതിര്‍ത്തിയില്‍ പൊലീസിന്‍റെ സംഘര്‍ഷം; ട്രാക്ടര്‍ റാലിക്ക് നേരെ തുടരെ പൊലീസിന്‍റെ ടിയര്‍ ഗ്യാസ് പ്രയോഗം

അറുപത്തിയൊന്ന് ദിവസമായി സമാധാനപരമായി തുടരുന്ന കര്‍ഷക സമരത്തിന് നേരെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ മറവില്‍ അതിക്രമം അ‍ഴിച്ചുവിട്ട് ഹരിയാന പൊലീസ്.

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് നേരെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചു. നേരത്തെയും സിന്‍ഗുവില്‍ കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള ശ്രമം നടന്നിരുന്നു.

കര്‍ഷകര്‍ക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയതിന് പിന്നാലെ കോണ്‍ക്രീറ്റ് കട്ടകളും ട്രക്കുകളും ഉള്‍പ്പെടെ ഉപയോഗിച്ച് വ‍ഴി തടസപ്പെടുത്തിക്കൊണ്ട് റാലി തടസപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഹരിയാന പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

സിന്‍ഗുവിലെ കര്‍ണല്‍ ബൈപ്പാസിലാണ് പൊലീസ് കര്‍ഷകരുമായി ഏറ്റുമുട്ടിയത്. ഔട്ടര്‍ റിംഗ് റോഡിലൂടെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ നിലപാട്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യുമെന്നാണ് കര്‍ഷകരുടെയും നിലപാട്.

ഷാജഹാന്‍ പൂരിലുള്‍പ്പെടെ കര്‍ഷകര്‍ റാലി സംഘടിപ്പിക്കുന്ന എല്ലായിടത്തും പൊലീസ് അക്രമം അ‍ഴിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഷാജഹാന്‍പൂരില്‍ ട്രാക്ടര്‍ റാലി തടയാന്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ കെകെ രാഗേഷിന്‍റെയും വിജുകൃഷ്ണന്‍റെയും നേതൃത്വത്തിലുള്ള സംഘം പൊളിച്ച് നീക്കിയാണ് രാലി മുന്നോട്ട് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News