സംസ്ഥാന സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം; ലൈഫ് മിഷനും പ്രശംസ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെയാണ് സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഗവർണർ പ്രശംസിച്ചു.

ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങി പിണറായി സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച ഗവർണർ, സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്‍റെ ഡിജിറ്റൽ വൽക്കരണത്തേയും പ്രശംസിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രസംഗം.

വിദ്യാഭ്യാസ രംഗത്തെ കേരള മികവിനെ പ്രശംസിച്ചായിരുന്നു സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രകീർത്തിക്കുന്ന പ്രസംഗം തുടങ്ങിയത്.

ആരോഗ്യരംഗത്തും രാജ്യത്തിന് സംസ്ഥാനം മാതൃകയായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ബ്രേക്ക് ദി ചെയിൻ കാമ്പയ്നും സത്വര പ്രതികരണങ്ങളായി. സർക്കാരിന്‍റെ ക്ഷേമവും കരുതലും നയം കൊവിഡ് കാലത്ത് കൂടുതൽ പ്രകടമായെന്നും ഗവർണർ പറഞ്ഞു.

ഇതിന്‍റെ ഭാഗമായി എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കി, കുടുംബശ്രീയുടെ സാമൂഹിക അടുക്കള മാതൃകാപരമായി, സൗജന്യ കിറ്റ് മികച്ച പ്രവർത്തനമായി, .വയോജനങ്ങൾക്കും അതിഥി തൊഴിലാളികൾക്കും പരിഗണന നൽകിയതും പ്രശംസ ആർഹിക്കുന്നു.

സംസ്ഥാന സർക്കാരിന്‍റെ പുരോഗമന പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കരുത്തരാക്കി . ലൈഫ് പദ്ധതിയേയും ഗവർണർ പ്രശംസിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാർ ,ഉന്നത ഉദ്യോഗസ്ഥർ എന്നിവരും തലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു. കൊവിഡ് മാനദണ്ഡപ്രകാരം നിയന്ത്രിതമായിട്ടായിരുന്നു പരിപാടികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here