
യു ഡി എഫ് ബാന്ധവത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയിൽ ഭിന്നത പുകയുന്നു. സി എ ജി ക്കെതിരായ നിയമസഭാ പ്രമേയത്തെ അനുമോദിച്ചും പ്രതിപക്ഷത്തെ വിമർശിച്ചും മാധ്യമത്തിൽ വന്ന മുഖപ്രസംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്ന് ജമാഅത്തെ ഇസ്ലാമി മുഖവാരികയിൽ നിന്ന് കോൺഗ്രസിനെതിരായ ലേഖനം ഒഴിവാക്കിയതിന് പിന്നാലെ വന്ന നിലപാടാണ് ചർച്ചയാകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് – ജമാഅത്തെ ഇസ്ലാമി ബാന്ധവം ചർച്ചയാകുന്നതിനിടെയാണ് പ്രതിപക്ഷത്തെ വിമർശിച്ച് ജമാഅത്തെ ഇസ്ലാമി മുഖപത്രമായ മാധ്യമം രംഗത്ത് വന്നത്.
സി എ ജി പ്രമേയവും ഫെഡറലിസത്തിൻ്റെ സംരക്ഷണവും എന്ന തലക്കെട്ടിൽ വന്ന മുഖപ്രസംഗം ജമാഅത്തെ ഇസ്ലാമിയിക്കുള്ളിലെ, യു ഡി എഫ് ബന്ധത്തിലെ ആശയഭിന്നത കൂടി പ്രകടമാകുന്നതാണ്.
സംസ്ഥാനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ എന്തും ചെയ്യാൻ മടിക്കാത്ത ഒരു കേന്ദ്ര ഭരണകൂടം നിലനിൽക്കുന്ന, പശ്ചാത്തലത്തിൽ സി എ ജി ക്കെതിരായ നിയമസഭാ പ്രമേയം പ്രതിപക്ഷ പിന്തുണയോടെ പാസാക്കപ്പെടുകയായിരുന്നു വേണ്ടത് എന്ന് മാധ്യമം മുഖപ്രസംഗം പറയുന്നു.
പ്രതിപക്ഷത്തെ കുറേക്കാലമായി ശക്തമായ പിന്തുണച്ച മാധ്യമത്തിൻ്റെ നിലപാട് മാറ്റം ജമാഅത്തെ ഇസ്ലാമിയിൽ മൂർച്ഛിക്കുന്ന ഭിന്നതയുടെ തുടർച്ചയായി കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here