ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിയും-സുരാജും ഒന്നിക്കുന്നു ; ‘ജനഗണമന’ ടീസര്‍ എത്തി

ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’യുടെ ടീസര്‍ എത്തി. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രൊമോ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പങ്കു വച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായാണ് സൂരജ് വെഞ്ഞാറമൂട് ചിത്രത്തില്‍ എത്തുന്നത്. രാജ്യദ്രോഹിയായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നതെന്നാണ് പ്രൊമോ വീഡിയോ നല്‍കുന്ന സൂചന.

സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും പൃഥ്വിരാജ് സുകുമാരനും സംവിധായകന്‍ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വരും ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News