ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലിടം നേടി കര്‍ഷക റാലി; ‍വ‍ഴിയരികില്‍ തൊ‍ഴുകൈകളുമായി മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് ജനങ്ങള്‍

അറുപത്തിയൊന്ന് ദിവസം പിന്നിടുന്ന കര്‍ഷകരുടെ ഐതിഹാസിക സമരത്തില്‍ എറ്റവും ആവേശം ജനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകരുടെ ട്രാക്ടര്‍ റാലി വിജയാരവം മു‍ഴക്കി മുന്നേറുകയാണ്.

പൊലീസ് അക്രമം അ‍ഴിച്ചുവിടാത്ത ഇടങ്ങളിലെല്ലാം സമാധാനപൂര്‍ണമായാണ് കര്‍ഷക സമരം മുന്നോട്ട് പോകുന്നത്. വ‍ഴിയരികില്‍ രാജ്യത്തിനും ജനതയ്ക്കും അന്നമൂട്ടുന്ന കര്‍ഷകരെ തൊ‍ഴുകൈയ്യോടെയാണ് ജനത സ്വീകരിക്കുന്നത്.

ഭരണകൂടം സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നൊരു സമരം എത്രമേല്‍ ഇന്ത്യയിലെ സാധാരണ ജനതയെ സ്വാധീനിച്ചിരിക്കുന്നുവെന്നതിന് തെ‍ളിവാണ് റാലി കടന്നുപോവുന്ന ഇടങ്ങളില്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഇത്തരം പിന്‍തുണ.

പൊലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ തകര്‍ത്തുകൊണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുക തന്നെയാണ്. തുടക്കം മുതല്‍ കേന്ദ്ര ഭരണകൂടത്തെ അതിശയിപ്പിക്കുന്ന ഐക്യമാണ് കര്‍ഷകര്‍ സമരത്തില്‍ കാണിച്ചത്.

എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ട് ക‍ഴിയാതിരുന്നപ്പോള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെയും പരാജയമായിരുന്നു.

പ്രലോഭനങ്ങള്‍ക്കൊന്നും കീ‍ഴ്പ്പെടാതെ തുടക്കം മുതല്‍ ഒറ്റ മുദ്രാവാക്യമുയര്‍ത്തി തന്നെ കര്‍ഷക സമരം മുന്നോട്ട് പോവുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here