കേന്ദ്രം മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുന്നു; കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യവും ഐക്യവും പ്രചോദനം നല്‍കുന്നു: സീതാറാം യെച്ചൂരി

രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തില്‍ കര്‍ഷകര്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യവും ഐക്യവും പ്രചോദനം നല്‍കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

സമാധാനപരമായി സമരം ചെയ്യാനുള്ള കര്‍ഷകരുടെ അവകാശത്തെ കീടിയാണ് കേന്ദ്രം വെല്ലുവിളിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

ട്രാക്ടര്‍ റാലി തടയാന്‍ കേന്ദ്രവും ദില്ലി പൊലീസും ഒരുക്കിയ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കര്‍ഷകര്‍ ദില്ലി പൊലീസ് ആസ്ഥാനത്ത് എത്തി, ഔട്ടര്‍ റിംഗ് റോഡ് ഉള്‍പ്പെടെ നേരത്തെ നിശ്ചയിച്ച വഴികളിലൂടെ തന്നെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here