ചരിത്ര സമരം ചെങ്കോട്ടയില്‍; ഭരണകൂടത്തിന്‍റെ എല്ലാ പ്രതിബന്ധങ്ങളെയും തൃണവല്‍ഗണിച്ച് ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തി കര്‍ഷകര്‍

രണ്ട് മാസത്തിലേറെക്കാലമായി ഒളിഞ്ഞും തെളിഞ്ഞും കേന്ദ്രം കര്‍ഷക സമരത്തിനെതിരെ നടത്തുന്ന എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചു.

കേന്ദ്രസര്‍ക്കാറിന്‍റെ എല്ലാ മര്‍ദ്ദന ഉപാധികളെയും അതിജീവിച്ചുകൊണ്ട് കര്‍ഷക സമരസഖാക്കള്‍ ചെങ്കോട്ട പിടിച്ചെടുത്തു.

സിന്‍ഗുവില്‍ നിന്നും പുറപ്പെട്ട കര്‍ഷകരാണ് ട്രാക്ടറുകളുമായി ആദ്യം ചെങ്കോട്ടിയിലെത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിനെയും ചെങ്കോട്ടയില്‍ കേന്ദ്രീകരിപ്പിക്കാനാണ് കര്‍ഷക നേതാക്കളുടെ ശ്രമം.

സിന്‍ഗുവില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് നേരെയാണ് പൊലീസ് ആദ്യം ആക്രമണം അ‍ഴിച്ചുവിട്ടത് ട്രാക്ടറുകളുടെ കാറ്റ‍ഴിച്ചുവിട്ട് ഉള്‍പ്പെടെ കര്‍ഷകരെ പൊലീസ് പ്രകോപിപ്പിച്ചതും കര്‍ഷകര്‍ക്ക് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവാന്‍ ഊര്‍ജമായി.

ടിയര്‍ ഗ്യാസുകളും ലാത്തിയുമപയോഗിച്ച് ഒരുവശത്ത് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് പുഷ്പവൃഷ്ടിയും തൊ‍ഴുകൈയ്യുമായാണ് ദില്ലി ജനത കര്‍ഷക സമരത്തെ വരവേറ്റത്. വ‍ഴിനീളെ വെള്ളവും ഭക്ഷണവുമായും ജനങ്ങള്‍ കര്‍ഷകരോടുള്ള ഐക്യം പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News