
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചർ.
ഇന്ന് റിപ്പബ്ലിക് ദിനത്തിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഐതിഹാസിക സമരത്തിനാണ് തലസ്ഥാനം സാക്ഷിയാകുന്നതെന്ന് ശെെലജ ടീച്ചര് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലിക്ക് ഐക്യദാർഢ്യം.
ഇന്ന് റിപ്പബ്ലിക് ദിനത്തിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഐതിഹാസിക സമരത്തിനാണ് തലസ്ഥാനം സാക്ഷിയാകുന്നത്. കാർഷിക നിയമങ്ങളുടെ പിൻവലിക്കലും മതേതര-ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണവും ലക്ഷ്യമിട്ട് മൂന്നര ലക്ഷം ട്രാക്ടറിലായി അഞ്ചുലക്ഷത്തിലേറെ പേര്‍ പരേഡിൽ പങ്കാളികളാകും.
സമാധാനപൂർണമായി നടക്കുന്ന കിസാൻപരേഡിൽ കർഷകസംഘടനകളുടെ കൊടികൾക്കൊപ്പം ദേശീയപതാകയും വഹിച്ചാകും ട്രാക്ടറുകൾ നീങ്ങുക. പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടാകില്ല.
കാർഷിക നിയമങ്ങളുടെ ദോഷങ്ങളും കർഷകപ്രക്ഷോഭത്തിന്റെ അനുഭവങ്ങളും വിശദമാക്കുന്ന നിശ്ചലദൃശ്യങ്ങൾ പരേഡിന് മാറ്റുകൂട്ടും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാരൂപങ്ങളും പരേഡിന്റെ ഭാഗമാകും.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലിക്ക്…
Posted by K K Shailaja Teacher on Monday, 25 January 2021

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here