
സിഎജി റിപ്പോര്‍ട്ട് കോടതി വിധിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോര്‍ട്ട് കൊള്ളാനും തള്ളാനും നിയമസഭക്ക് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളായിരുന്നു സി ഐ ജി യുടേത്. സാമാന്യ നീതിയുടെ നിഷേധമാണ് സി എ ജി റിപ്പോര്‍ട്ട്. സിഎജിയുടേത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സി എ ജി ക്ക് മുന്നില്‍ കീഴടങ്ങാനില്ല. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നത് അംഗീകരിക്കാനാകില്ല. കിഫ്ബി വേണ്ടാ എന്നാണ് പ്രതിപക്ഷ നിലപാട്.
എങ്കില്‍ എങ്ങിനെ പദ്ധതികള്‍ക്ക് പണം കണ്ടെത്തുമെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാവണം. കിഫ്ബി യുടെ പ്രവര്‍ത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കള്‍ പറയട്ടെ.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കിഫ്ബി ചര്‍ച്ച വിഷയമാകുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here