വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രം; റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്നാലെ ജനങ്ങളെ കൂടുതല്‍ ദുരിതക്കയങ്ങളിലാഴ്ത്തി ഇന്ധനവില. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ഇരട്ടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‌ന്റെ വില ലിറ്ററിന് 86.32 രൂപ ആയി വര്‍ധിച്ചു. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് ഇന്ന് 88 രൂപയാണ്. പ്രീമിയം പെട്രോളിന്റെ വില കൊച്ചിയില്‍ 89 രൂപയായി. ഒരു മാസത്തിനിടെ ഇത് ഒന്‍പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

ഡീസലിന് ഇന്ന് 37 പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസലിന്റെ വില 80.40 രൂപയായി. ഇന്ധന വില വീണ്ടും വര്‍ധിച്ചതോടെ 2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോഡാണ് തകര്‍ന്നത്. കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്ത് കര്‍ഷക പ്രതിഷേധം നടക്കുമ്പോഴാണ് ഇന്ധനവില ഉയര്‍ത്തി ഇരട്ടി പ്രഹരം കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News