‘ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് ‘ ; തോമസ് ഐസക്ക്

കര്‍ഷക സമരം തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ വിമര്‍ശിച്ചുകൊണ്ടും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. കോര്‍പറേറ്റുകളുടെ ശിങ്കിടികളായി അധ:പതിച്ച കേന്ദ്ര ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് എന്ന് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വവലമായ പ്രക്ഷോഭത്തിന് ഈ റിപ്പബ്ലിക് ദിനം സാക്ഷിയാവുകയാണ്. മോഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കിസാന്‍ പരേഡില്‍ ട്രാക്ടറുകളിലായി ലക്ഷങ്ങള്‍ അണിനിരക്കും. കോര്‍പറേറ്റുകളുടെ ശിങ്കിടികളായി അധ:പതിച്ച കേന്ദ്ര ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ്.
രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യുപി സംസ്ഥാനങ്ങളില്‍നിന്നായി പതിനായിരക്കണക്കിന് ട്രാക്ടറുകള്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി. ഡല്‍ഹിക്ക് ചുറ്റും അഞ്ച് സമരകേന്ദ്രത്തില്‍നിന്ന് പരേഡുണ്ടാകും. മൂന്നര ലക്ഷം ട്രാക്ടറിലായി അഞ്ചുലക്ഷത്തിലേറെ പേരാണ് പരേഡില്‍ പങ്കാളികളാകുക. മെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സിന്‍ഘു, ടിക്രി, ഗാസിപുര്‍, ഷാജഹാന്‍പുര്‍, പല്‍വല്‍ എന്നീ സമരകേന്ദ്രങ്ങളില്‍നിന്ന് പരേഡ് ആരംഭിക്കും.
കോളനി വാഴ്ചയ്‌ക്കെതിരെ രാജ്യം നടത്തിയ തീക്ഷ്ണ സമരങ്ങളുടെ സ്മരണ ജ്വലിക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡ് കോര്‍പറേറ്റ് വാഴ്ചയുടെ അധികാര ധാര്‍ഷ്ട്യത്തിനെതിരെയുളള സ്വാതന്ത്ര്യ സമരമായി പടരും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News