ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രത്തിന്റെ പ്രതികാരം

ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രത്തിന്റെ പ്രതികാരം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് സേവന ദാതാക്കള്‍ പറഞ്ഞു.

അതേസമയം ചെങ്കോട്ടയില്‍ കോട്ടകെട്ടി പതാക ഉയര്‍ത്തി കര്‍ഷകര്‍. ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് പതാക. അതേസമയം ചെങ്കോട്ട പിടിച്ചതിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ രംഗത്തെത്തി.

കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News